Sankar Devagiri

Sankar Devagiri

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ശങ്കർ ദേവഗിരി.

1981 ഏപ്രിൽ 13 ന് തിരുവനന്തപുരത്തെ വെമ്പായത്തിനടുത്തുള്ള പാലമൂട് ഗ്രാമത്തിലാണ് ജനിച്ചത്. എൽ.പി.എസ് കന്യാകുളങ്ങര, ഗവ.ബി.എച്ച്.എസ് എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം നെടുമങ്ങാട് ഗവ. കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ഒരു പത്രപ്രവർത്തകനായും ചെറുകഥാകൃത്തായും അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു.

ആകാശവാണിയിലെ ‘ഓർമ്മയിലൂടെ…’  എന്ന മെഗാ പരമ്പരയിലൂടെ എഴുത്തിന്റെ ലോകത്ത് എത്തി. ഗ്രാമശ്രീ ദിനം പ്രതിദിനം എന്നീ ഹിറ്റ് പരമ്പരകൾ സ്ക്രിപ്റ്റ് ചെയ്തു. അനുഭൂതിയുടെ അഭിജ്ഞാന ശാകുന്തളം, പ്രത്യാശയുടെ പാട്ടുകാർ , ദിവ്യാനുരാഗത്തിന്റെ ആത്മാവുതേടി എന്നിവ ചിത്രീകരണ പരമ്പരകളാണ്. അശുദ്ധിയുടെ നിലവിളികൾ, ശ്യാമളാലയത്തിലെ സ്വപ്നങ്ങൾ, നിറങ്ങളെ സാക്ഷി… എന്നിവ പ്രധാന റേഡിയോ നാടകങ്ങളാണ്.

സിന്ദൂരസ്മരണകൾ, ആദ്യമായി, ഗ്രാമോദയം, അർച്ചന, അക്ഷരപ്പെരുമ , നിറം മങ്ങിയ ഓർമ്മകളിലൂടെ, പ്രിയപ്പെട്ട മമ്മൂട്ടി, അരങ്ങേറ്റം, സ്മരണാഞ്ജലി, സ്റ്റോറി ടൈം തുടങ്ങിയവയിലൂടെ മിനി സ്ക്രീൻ രംഗത്തും സാന്നിധ്യം അറിയിച്ചു. മഴത്തുള്ളികൾ, സിന്ദൂരം എന്നീ സീരിയലുകൾക്ക് സ്ക്രിപ്റ്റ് ചെയ്തു. കൂടാതെ ഹവ്യം, പോയ് പോയ കാലം തേടി, എന്നീ ഡോക്യൂമെന്ററികൾക്കും സ്ക്രിപ്റ്റ് ചെയ്തു. ശാന്തി അർച്ചന തുടങ്ങിയവ പ്രധാന ടെലി സിനിമകളാണ്.

ഒരു പെണ്ണും പറയാത്തത്, പൂപോലൊരാൾ എന്നിവ നോവലുകളാണ്.


Books By Sankar Devagiri